Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

ചന്ദ്രൻ കാവിയായി, ഇനി കേരളവും കാവി പുതയ്ക്കുമെന്ന് ലസിത; ട്രോളർമാർ പണിതുടങ്ങി

ചന്ദ്രൻ കാവിയായി, കേരളത്തിൽ നിന്നും എൽ ഡി എഫ് പോകുമെന്ന് ലസിത പാലക്കൽ

ചന്ദ്രൻ
, വ്യാഴം, 1 ഫെബ്രുവരി 2018 (08:04 IST)
ഒന്നര നൂറ്റാണ്ടിനു ശേഷമെത്തിയ ചാന്ദ്രപ്രതിഭാസത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ. മണ്ണിലും വിണ്ണിലും ബ്ലൂ മൂൺ വിസ്മയം തീര്‍ത്തപ്പോള്‍ അതിനെയും രാഷ്ട്രീയമാക്കിയിരിക്കുകയാണ് സംഘപരിവാര്‍ നേതാക്കൾ. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച ജില്ലാ കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കലാണ് ഫെയ്‌സ്ബുക്ക് ലൈവ് വഴി ചാന്ദ്രപ്രതിഭാസം പങ്കുവച്ചത്. 
 
‘ഒന്നര നൂറ്റാണ്ടിനു ശേഷം ചന്ദ്രന്‍ കാവിയായി മാറി, അധികം താമസിയാതെ കേരളവും, എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ എന്നായിരുന്നു പോസ്റ്റിന് ലസിത നൽകിയ അടിക്കുറിപ്പ്. ഇതാണ് ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്. 
 
ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജശേഖരന്റെ ചിത്രമാണെന്നും പഴയ കുമ്മനടി മറക്കരുതെന്നും ട്രോളർമാർ ലസിതയോട് പറയുന്നുണ്ട്. അതേസമയം ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്ര പ്രതിഭാസങ്ങളുടെ അത്യപൂര്‍വ സംഗമത്തിന് സാക്ഷിയാവാന്‍ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. ബുധനാഴ്ച വൈകീട്ട് 6.21 മുതല്‍ 7.37 വരെയാണ് സംസ്ഥാനത്ത് ബ്ലഡ് മൂണ്‍ ദൃശ്യമായത്.  
 
വലിയ അത്ഭുതം തന്നെയാണ് ഈ കാഴ്ച. 152 വര്‍ഷം മുമ്പാണ് ഇത്തരമൊരു സംഗതി ഇതിനുമുമ്പ് അരങ്ങേറിയത്. കൃത്യമായി പറഞ്ഞാല്‍ 1866 മാര്‍ച്ച് 31ന്. അന്ന് ആ ചാന്ദ്രവിസ്മയം കണ്ടവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന വസ്തുതയില്‍ നിന്ന് ഈ പ്രതിഭാസത്തിന്‍റെ ആദ്യകൌതുകം ആരംഭിക്കുന്നു.
.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ബസുകൾ ഇന്നു മുതൽ യൂണിഫോം അണിയും!