Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തിയ 65കാരന് രണ്ടുതവണ വാക്‌സിന്‍ കുത്തിവച്ചു

ആലപ്പുഴയില്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തിയ 65കാരന് രണ്ടുതവണ വാക്‌സിന്‍ കുത്തിവച്ചു

ശ്രീനു എസ്

, ചൊവ്വ, 29 ജൂണ്‍ 2021 (13:45 IST)
ആലപ്പുഴയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ 65കാരന് രണ്ടുതവണ വാക്‌സിന്‍ കുത്തിവച്ചു. ഭാസ്‌കരന്‍ എന്നയാള്‍ക്കാണ് രണ്ടുതവണ കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചത്. ഹരിപ്പാട് ഇന്നലെ കരുവാറ്റ പിഎച്ച്‌സിയിലാണ് സംഭവം നടന്നത്. ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഭാസ്‌കരന്‍ പറയുന്നു. 
 
വാക്‌സിനെടുത്ത് നിന്ന ഭാസ്‌കരനോട് ജീവനക്കാരന്‍ കാര്യം തിരക്കുകയും വാക്‌സിനെടുക്കാന്‍ വന്നതാണെന്ന് മറുപടി പറയുകയുമായിരുന്നു. അതിനാല്‍ ഇദ്ദേഹത്തെ വീണ്ടും വാക്‌സിനെടുക്കാന്‍ കൊണ്ടുപോകുകയായിരുന്നു. രണ്ടു ഡോസ് എടുക്കണമെന്ന് കേട്ടിട്ടുള്ളതിനാല്‍ വീണ്ടും അപ്പൊതന്നെ എടുക്കുകയായിരുന്നു. പിന്നീട് ഭാര്യയോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഇദ്ദേഹം ആശുപത്രി വിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകരസംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നത് ഗൗരവകരമെന്ന് യുഎന്നിൽ ഇന്ത്യ