Webdunia - Bharat's app for daily news and videos

Install App

വാവ സുരേഷിനായി പ്രാർത്ഥനയുമായി ആരാധകർ, മണ്ണാറശാലയിൽ വാവയുടെ പേരിൽ പുറ്റും മുട്ടയും സമർപ്പിച്ചു

അഭിറാം മനോഹർ
ശനി, 15 ഫെബ്രുവരി 2020 (16:21 IST)
അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയിൽ ആരാധകരുടെ വഴിപാടുകൾ. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനം മൊത്തം നിരവധി ആരാകരുണ്ട്. നിലവിൽ അപകടവിവരം പ്രചരിച്ചതോടെ നിരവധി വാവ സുരേഷ് ആരാധകരാണ് മണ്ണാറശാലയിൽ വഴിപാടുകളുമായി എത്തിയിരിക്കുന്നത്.
 
വാവയുടെ ആരോഗ്യ സൗഖ്യത്തിനായി നിരവധി പേരാണ് മണ്ണാറശാലയിൽ എത്തിയിട്ടുള്ളത്. ആരോഗ്യം വീണ്ടെടുക്കാനായി ഇവർ വാവയുടെ പേരിൽ മണ്ണാറശാലയിൽ അർച്ചന,പുറ്റും മുട്ടയും സമർപ്പിക്കൽ എന്നിവ നടത്തി. 
 
വ്യാഴാഴ്ച്ച രാവിലെ പത്തനംതിട്ടയിലെ ഇടത്തറ ജംക്ഷന് സമീപമാണ് വാവയ്‌ക്ക് കടിയേറ്റത്. സമീപത്തെ ഒരു വീട്ടിൽ നിന്നും പിടിച്ച അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് കുപ്പിയിലാക്കിയിരുന്ന പാമ്പിനെ പുറത്തെടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്.കൈവശം ഉണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പത്. 
 
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നെങ്കിലുംസുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments