Publish Date: Sun, 09 Aug 2020 (13:46 IST)
Updated Date: Sun, 09 Aug 2020 (13:49 IST)
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയില്‍ വൈദികനെ പോലീസ് അറസ്‌റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി താളൂര്‍ സ്വദേശി ബാബു വര്‍ഗീസ് പൂക്കോട്ടില്‍ എന്ന മുപ്പത്തേഴുകാരനാണ് പോലീസ് വലയിലായത്. കമ്പളക്കാട് പോലീസ് സി.ഐ എം.വി.പളനിയും സംഘവുമാണ് വൈദികനെ അറസ്‌റ് ചെയ്തത്.
കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്നു പറഞ്ഞാണ് യുവതിയെ വശീകരിച്ചു പീഡിപ്പിച്ചത്. ഫാമിലി കൗണ്‍സിലര്‍ കൂടിയാണ് ഈ വൈദികനെന്നു പോലീസ് പറഞ്ഞു. കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ വികാരിയാണ് ഫാദര്‍ ബാബു വര്‍ഗീസ്. യുവതി താമസിക്കുന്ന ക്വര്‍ട്ടേഴ്‌സിലേക്ക് അതിക്രമിച്ചു കയറി എന്നതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.