Publish Date: Wed, 02 Dec 2020 (12:10 IST)
Updated Date: Wed, 02 Dec 2020 (12:12 IST)
വെമ്പായം: വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡി.ബിനുവിന്റെ വീടിനു നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത സംഘത്തിന്റെ അക്രമണം നടന്നത്. വാടക വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. അക്രമത്തില്‍ വാടക വീടിന്റെ ജനല്‍ ചില്ലുകളും, ബിനുവിന്റെ ഇരു ചക്രവാഹനവും അടിച്ച് തകര്‍ത്തു.
അക്രമി സംഘത്തെ അറിയില്ലന്നും പ്രദേശത്ത് രാഷ്ട്രീയ വിരോധം ഇല്ലന്നാണ് ബിനു പറയുന്നത്. സംഭവത്തെ തുടര്‍ന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.