കിരണ്‍കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതിക്ഷയെന്ന് വിസ്മയയുടെ മാതാവ്. ഇന്നലത്തെ കോടതി വിധി ടിവിയിലൂടെയാണ് വിസ്മയയുടെ മാതാവ് അറിഞ്ഞത്. വിസ്മയ മരണപ്പെട്ട് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് കേസിന്റെ വിധിവരുന്നത്. അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍ പൂര്‍ത്തിയായത്. മകള്‍ക്ക് നീതി ലഭിച്ചതായി വിസ്മയയുടെ മാതാവ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവായ കിരണ്‍ കുമാറിന്റെ സ്ത്രീധന പീഡകള്‍ സഹിക്കാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്.