Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്

Wasp attack Plus Two student died in Thrissur

രേണുക വേണു

, വെള്ളി, 17 മെയ് 2024 (13:00 IST)
തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാന്‍കടവ് മാനങ്ങത്ത് മുരളീധരന്റേയും മകന്‍ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. 
 
കുടുംബം അന്തിക്കാട് മാങ്ങാട്ടുകരയിലാണ് വാടക വീട്ടില്‍ താമസം. വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് ഒളരിയിലെ മദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു