Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടന്നൽ കുത്തേറ്റു വൃദ്ധ മരിച്ചു

കടന്നൽ കുത്തേറ്റു വൃദ്ധ മരിച്ചു

എ കെ ജെ അയ്യര്‍

, വെള്ളി, 2 ഓഗസ്റ്റ് 2024 (14:50 IST)
തിരുവനന്തപുരം : കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറെ പൂങ്കുളം വിജയ നിവാസിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ ശാമള (74) ആണ് മരിച്ചത്.
 
കഴിഞ്ഞ ബുധനാഴ്ച വീട്ടുമുറ്റത്ത് നടക്കുമ്പോൾ കടന്നൽ കൂട്ടമായി ശ്യാമളയെ ആക്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു.
 
 ഏറെ കഴിഞ്ഞു മകൻ എത്തിയാണ് ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെ ജീവൻ വെടിഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതിക ശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും