വയനാട്ടില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിനായി 2134 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ നടത്തിയ മാധ്യമസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2134 കോടി രൂപ ചെലവില്‍ 8.73 കിമീ ദൂരം വരുന്നതാണ് തുരങ്കപാത. തുരങ്കപാത നിലവില്‍ വരുന്നതോടെ കര്‍ണാടക- തമിഴ്നാട് യാത്രകള്‍ സുഗമമാകുമെന്നും മലയോര മേഖലയുടെ സമഗ്രമായ വികസനം സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാകും കടന്നുപോവുക. താമരശേരി ചുരത്തിന് പകരം തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍ മുതല്‍ വയനാട്ടിലെ കള്ളാടി വരെ എത്തുന്നതാണ് തുരങ്കപാത. തുരങ്കപാത നിലവില്‍ വരുന്നതോടെ ആനക്കാംപോയിലിനും മേപ്പാടിക്കും ഇടയിലെ ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററിന് താഴെയായി കുറയും.