Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും

ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും;  മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം , വെള്ളി, 25 മെയ് 2018 (11:15 IST)
ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 35-45 കിലോമീറ്ററായിരിക്കും. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
 
ഇന്നുമുതൽ കേരളത്തിൽ കാലവർഷം തുടങ്ങുമെന്നാണ് പ്രവചനം. ഈ പ്രവചനം ശരിയായാൽ കേരളത്തിൽ ഇനിയങ്ങോട്ട് മഴക്കാലമാണ്. കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷ ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയർന്നതലത്തിൽ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷചുഴി. ഈ അന്തരീക്ഷചുഴികളുടെ സ്വാധീനമാണ് കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ കാരണം.
 
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 23-ന് അൻഡമാന്‍ ദ്വീപിൽ എത്തുമെന്നും തുടർന്ന് 29-ന് കേരളത്തിൽ എത്തുമെന്നുമായിരുന്നു ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ‍, അന്തമാനില്‍ കാലവര്‍ഷത്തിന്റെ വരവ് വൈകിയിട്ടുണ്ട്. അൻഡമാനിൽ വൈകിയതിൽനാൽ കേരളത്തിൽ വൈകണമെന്നില്ല. കേരളത്തിൽ കാലവർഷം പെട്ടെന്ന് വ്യാപിച്ചേക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിങ്ങളുടെ മകളെ ഞാൻ കൊന്നു’ - ലൈജു പറഞ്ഞത് കേട്ട് സൌമ്യയുടെ അമ്മ ഞെട്ടി