'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

നിഹാരിക കെ.എസ്
ബുധന്‍, 19 നവം‌ബര്‍ 2025 (13:41 IST)
ചരിത്ര പാഠ പുസ്തകങ്ങളിൽ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ബിരുദ വിദ്യാർത്ഥിയായ മീനാക്ഷി കഴിഞ്ഞ ദിവസം ജാതി പിരമിഡ് പഠിക്കുന്നതിനെക്കുറിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായെത്തിയത്.
 
മീഡിയ വണിനോടായിരുന്നു മീനാക്ഷിയുടെ പ്രതികരണം. തൊട്ടുകൂടായ്മ എന്ന പദം തന്നെ ചെറുപ്പം മുതലേ അലോസരപ്പെടുത്തിയിരുന്നുവെന്നും ദലിത് എന്നത് എവിടെ നിന്നും വന്നുവെന്നും മനുഷ്യരെ തൊട്ടുകൂടാത്തവരായി കാണുന്നത് തെറ്റാണെന്നും കൂടി പഠിപ്പിക്കണമെന്നുമാണ് മീനാക്ഷി പറയുന്നത്.
 
''ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് ഞാനിപ്പോൾ. എട്ടാം ക്ലാസ് മുതലോ ഒമ്പതാം ക്ലാസ് മുതലോ ജാതി വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ പഠിക്കുന്ന പലതും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദലിത് വിഭാഗം താഴ്ന്ന ജാതിയിൽ പെട്ടവരാണെന്നും, തൊട്ടുകൂടാത്തവരാണെന്നുമാണ് ജാതി പിരമിഡിൽ പഠിക്കുന്നത്. 
 
ചരിത്രം പഠിക്കുമ്പോൾ നിർബന്ധമായും ഇത് പഠിക്കേണ്ടതുണ്ട്. നമ്മുടെ മുൻകാലം ഇങ്ങനെയായിരുന്നുവെന്ന് അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ദലിത് എന്നത് എവിടെ നിന്നും വന്നു, ആര് അവരെ ഇങ്ങനെയാക്കി, ആര് അവരെ ഇങ്ങനെ കണ്ടു എന്ന് കൂടെ പഠിക്കേണ്ടതുണ്ട്. ഇപ്പോൾ അങ്ങനെയല്ലെന്നും ഇന്ന് വേർതിരിവോടെ കാണുന്നത് തെറ്റാണ് എന്നും കൂടെ പഠിപ്പിച്ചാൽ കൃത്യമായ അറിവായിരിക്കും. അന്ന് അങ്ങനെയായിരുന്നുവെന്ന് മാത്രമാണ് നമ്മൾ പഠിക്കുന്നത്. ഇന്ന് അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നും എവിടെ നിന്നാണ് ഇതിന്റെ തുടക്കം എന്നൊന്നും പഠിക്കുന്നില്ല. ശരിയായ വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്. അതുകൊണ്ടാണ് അങ്ങനൊരു പോസ്റ്റ് ഇട്ടത്. നിയമപരമായി മുന്നോട്ട് പോകാൻ ആലോചിക്കുന്നുണ്ട്', മീനാക്ഷി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments