Select Your Language

Notifications

webdunia
webdunia
webdunia
webdunia

Meenakshi Dileep: എന്നും എപ്പോഴും അച്ഛനൊപ്പം, ദിലീപിന്റെ സ്വന്തം മീനൂട്ടി!

മകൾ മീനാക്ഷിയുടെ ആശംസാപോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Meenakshi

നിഹാരിക കെ.എസ്

, തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (15:54 IST)
മലയാളത്തിൽ ജനപ്രിയ നായകൻ എന്ന ടാഗ് ഒരാൾക്ക് മാത്രമേ ചേരുകയുള്ളൂ, ദിലീപ്. ഇന്ന് അമ്പത്തിയേഴിന്റെ നിറവിലാണ് താരം. പിറന്നാൾ ആഘോഷിക്കുന്ന നടന് ആശംസകൾ നേർന്ന് സഹപ്രവർത്തകരും ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരുമുണ്ട്. മകൾ മീനാക്ഷിയുടെ ആശംസാപോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
 
അച്ഛൻ മീനാക്ഷിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നത് ഓരോ മലയാളിക്കും അറിയാവുന്ന കാര്യമാണ്. ഏത് പ്രതിസന്ധി വന്നാലും തനിക്കൊപ്പം ആശ്വാസവും കരുത്തുമായി മകളുണ്ടാകുമെന്ന് ദിലീപിന് അറിയാം. അതിനാൽ തന്നെ മകളോട് ദിലീപിനുള്ള സ്നേഹം അളക്കാൻ പോലും കഴിയുന്നതല്ല. പതിവിൽ നിന്നും വിപരീതമായി സ്റ്റൈലിഷ് അച്ഛനൊപ്പം ട്രെന്റി ലുക്കിലാണ് ബെർത്ത് ഡെ സ്പെഷ്യൽ ഫോട്ടോയിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
ഹാപ്പി ബെർത്ത് ഡെ അച്ഛാ... എന്ന് കുറിച്ച് ദിലീപിനെ ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. ഇരുവരും ഒരുമിച്ച് നടത്തിയ വിദേശ യാത്രയ്ക്കിടെ പകർത്തിയതാണ് ചിത്രമെന്നത് വ്യക്തം. ദിലീപും ഇളയ മകൾ മഹാലക്ഷ്മി ഒക്ടോബറിൽ പിറന്നാൾ ആഘോഷിക്കുന്നവരാണ്. പക്ഷെ മീനാക്ഷി സഹോദരിയുടെ പിറന്നാൾ മറന്നെങ്കിലും അച്ഛന്റെ ബെർത്ത് ഡെ ഓർത്ത് വെച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Parvathy Thiruvothu: പൃഥ്വിരാജ് ചിത്രം, ഹൃഥ്വിക് റോഷൻ ചിത്രം; അടുത്തത് ഡോൺ പാലത്തറയുടെ സിനിമ, പാർവതി തിരുവോത്ത് തിരക്കിലാണ്