Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരൂര്‍ പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ പെണ്‍കുട്ടിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

അരൂര്‍ പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ പെണ്‍കുട്ടിയെ കാണാതായി; തിരച്ചില്‍ തുടരുന്നു
കൊച്ചി , വെള്ളി, 12 ജൂലൈ 2019 (11:11 IST)
കൊച്ചി – ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍- കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ പെണ്‍കുട്ടിയെ കാണാതായി.

കലൂരിലുള്ള കൊച്ചിന്‍ ടെക്നിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയും എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്‍സനാണ് രാവിലെ ഏഴരയോടെ കായലിലേക്ക് ചാടിയത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവതി പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയത്. പാലത്തിലൂടെ നടന്ന് വന്നതിന് ശേഷം പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തില്‍ വെച്ചതിന് ശേഷം പെണ്‍കുട്ടി കായലിലേക്ക് ചാടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് അരൂര്‍ കുമ്പളം ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നദിയിൽ വീണ് മരിച്ച7 വയസുകാരന്റെ മൃതദേഹവുമായി മൈനുകൾ പാകിയ വഴികളുടെ സഞ്ചരിച്ച് ഇന്ത്യൻ സൈന്യം, മഞ്ഞുപാളികൾ കൊണ്ട് സംരക്ഷണം ഒരുക്കി ഗ്രാമീണർ; ഏറ്റുവാങ്ങി പാകിസ്ഥാൻ