Select Your Language

Notifications

webdunia
webdunia
webdunia
webdunia

യമന്‍ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ല; വേണമെന്ന് പറഞ്ഞാല്‍ നല്‍കാന്‍ തയ്യാറാണെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ്

നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടോമി തോമസ് പറഞ്ഞു.

nimisha priya

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ജൂലൈ 2025 (19:13 IST)
യമന്‍ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വേണമെന്ന് പറഞ്ഞാല്‍ നല്‍കാന്‍ തയ്യാറാണെന്നും നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ്. നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടോമി തോമസ് പറഞ്ഞു. നിലവില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ഗവര്‍ണറെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു എന്നും ടോമി പറഞ്ഞു.
 
ഇന്ത്യയും യമനും തമ്മില്‍ നയതന്ത്ര ബന്ധമില്ലാത്തതാണ് മോചനം വൈകാന്‍ കാരണമെന്നും ടോമി പറയുന്നു. അതേസമയം നിമിഷ പ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയത്. വിദേശകാര്യമന്ത്രാലയത്തെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 
 
നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാര്‍ കത്ത് നല്‍കിയിരുന്നു. മലയാളി എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
 
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16നെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് സ്വദേശിയായ നിമിഷപ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിന് ഉപാധികളോട് ജാമ്യം അനുവദിച്ച് ഹൈക്കോടതി