Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്കാരം

കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

കെ സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്കാരം
തിരുവനന്തപുരം , ബുധന്‍, 1 നവം‌ബര്‍ 2017 (12:29 IST)
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത കവി കെ.സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷയ്ക്ക് സച്ചിദാനന്ദന്‍ നല്‍കിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തിയത്. 
 
ഒന്നര ലക്ഷം രൂപയായിരുന്ന അവാർഡ് തുക ഇത്തവണ മുതലാണ് അഞ്ച് ലക്ഷമായി ഉയർത്തിയത്. തർജ്ജമകള്‍ ഉള്‍പ്പെടെ അമ്പതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ പ്രതിഭകളായ പാബ്ലോ നെരൂദ, അന്റോണിയോ ഗ്രാംഷി, മെഹ്മൂദ് ഡാർവിഷ്, യൂജിനിയോ മൊണ്ടേൽ,യെഹൂദ അമിഷായി തുടങ്ങിയവരുടെ രചനകളെ മലയാളികൾക്ക് പരിചയപ്പെടുത്തിയതും സച്ചിദാനന്ദനാണ്. 
 
1989,​ 1998,​ 2000,​ 2009, 2012 വർഷങ്ങളിൽ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2010ലാണ് കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ വിശിഷ്ടാംഗത്വം നൽകി ആദരിച്ചത്. 2012ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും കെ.സച്ചിദാനന്ദന് ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തില്‍ താമര വാടാതിരിക്കാന്‍ കച്ചമുറുക്കി ബിജെപി; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത് ഷാ സംസ്ഥാനത്ത്