Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

'എൽഡിഎഫിന് നേരിടാൻ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ല'; കാനം രാജേന്ദ്രൻ

കേരളത്തിലെ രാഹുലിന്റെ മത്സരം ബിജെപിയെ സഹായിക്കലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Kanam Rajendran
, ചൊവ്വ, 2 ഏപ്രില്‍ 2019 (15:41 IST)
കേരളത്തിലെ എൽഡിഎഫ് നേരിടാൻ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ പരാമർശിച്ചായിരുന്നു കാനത്തിന്റെ പ്രസ്താവന. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളിലൊരാളാണ് രാഹുൽ ഗാന്ധി. എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികളെയും പരാജയപ്പെടുത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും കാനം രാജേന്ദ്രൻ. 
 
കേരളത്തിലെ രാഹുലിന്റെ മത്സരം ബിജെപിയെ സഹായിക്കലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ വന്നാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ തോൽപ്പിച്ചുകൊണ്ട് മറുപടി കൊടുക്കണം. കോൺഗ്രസിന് നൽകേണ്ട ശിക്ഷ കേരളത്തിലെ ഇരുപത് സീറ്റിലും എൽഡിഎഫ് സീറ്റിലും എൽഡിഎഫ് ജയിക്കുക എന്നതാകണമെന്നും യെച്ചൂരി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ക്ക് വന്‍ വില; വാങ്ങുന്നത് വിദേശ സൈറ്റുകള്‍ - പ്രചരിച്ചവയില്‍ മലയാളികളുടെ ദൃശ്യങ്ങളും ?