Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്നേഹപക്ഷം'; തന്റെ പ്രതീക്ഷ ഇടതുപക്ഷത്തിലാണെന്ന് കെആർ മീര

വിശ്വാസത്തിന്റെയും മതസ്പര്‍ധയുടേയും കൊടും ക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരെയും ന്യീനപക്ഷങ്ങളെയും സംരക്ഷിക്കാനും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും ഇടതുപക്ഷത്തിനേ കഴിയൂവെന്നും മീര പറഞ്ഞു.

'വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്നേഹപക്ഷം'; തന്റെ പ്രതീക്ഷ ഇടതുപക്ഷത്തിലാണെന്ന് കെആർ മീര
, ചൊവ്വ, 19 മാര്‍ച്ച് 2019 (10:23 IST)
ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടാവുന്ന ഭീതിജനകമായ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷം മാത്രമാണെന്ന് എഴുത്തുകാരി കെആർ മീര. കൊല്ലത്ത് ഇടത് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലന്റെ വിജയത്തിനു വേണ്ടി ആദ്യകാല എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മീര. 
 
മോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന കേന്ദ്ര ഭരണകക്ഷി നേതാവിന്റെ പ്രസ്താവന ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് വലിയ ആശങ്കയുളവാക്കുന്നതാണെന്നും കെആര്‍ മീര പറഞ്ഞു. ഇടതുപക്ഷമെന്നത് വിശാലമായ കാഴ്ച്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്‌നേഹപക്ഷമാണ്. വിശ്വാസത്തിന്റെയും മതസ്പര്‍ധയുടേയും കൊടും ക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരെയും ന്യീനപക്ഷങ്ങളെയും സംരക്ഷിക്കാനും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും ഇടതുപക്ഷത്തിനേ കഴിയൂവെന്നും മീര പറഞ്ഞു.
 
തൊഴിലില്ലായ്മയും താഴെതട്ടിലുള്ള മനുഷ്യരുടെ ജീവിത ദുരിതങ്ങളും നാസിക്കിലെ കര്‍ഷകരുടെ ദയനീയാവസ്ഥയും കശ്മീരില്‍ നിന്ന് ഉയരുന്ന നിലവിളികളും രാജ്യത്തെ അസ്വസ്ഥമാക്കുമ്പോള്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളും പരിപാടികളുമാണെന്നും എഴുത്തുകാരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടം വാങ്ങിയ പണം നല്‍കാന്‍ വൈകി; പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി വാട്ടർടാങ്കിൽ ഉപേക്ഷിച്ചു!