Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: എൻഡിഎ ലീഡ് നില 325 കടന്നു, വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി

ആദ്യ ഒരു മണിക്കൂറിൽത്തന്നെ ലീഡ് നില കേവലഭൂരിപക്ഷത്തിലെത്തിച്ച എൻഡിഎ പിന്നീട് രണ്ട് മണിക്കൂർ തികയുമ്പോൾ 333- സീറ്റുകളെന്ന കണക്ക് കടക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: എൻഡിഎ ലീഡ് നില 325 കടന്നു, വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി
, വ്യാഴം, 23 മെയ് 2019 (10:28 IST)
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ലീ‍ഡ് നിലയിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നു. കേരളത്തിൽ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്.വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഹിന്ദി ഹൃദയഭൂമിയിലും കർണാടകയിലും വൻമുന്നേറ്റം നേടി ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന സൂചനകളാണ് ആദ്യ രണ്ട് മണിക്കൂറുകളിലെയും ലീഡ് നിലയിൽ വ്യക്തമാവുന്നത്. ആദ്യ ഒരു മണിക്കൂറിൽത്തന്നെ ലീഡ് നില കേവലഭൂരിപക്ഷത്തിലെത്തിച്ച എൻഡിഎ പിന്നീട് രണ്ട് മണിക്കൂർ തികയുമ്പോൾ 333- സീറ്റുകളെന്ന കണക്ക് കടക്കുന്നു. 
 
2014-ലെ സീറ്റുകളേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിലാണ് ബിജെപിയിപ്പോൾ. സ്വന്തം റെക്കോഡ് തിരുത്തിയാണ് ബിജെപി മുന്നിൽപ്പോകുന്നത്.  
 
ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ദില്ലിയിൽ എല്ലാ സീറ്റുകളും, ഗുജറാത്ത്, ഹരിയാനയിലെ എല്ലാ സീറ്റുകളും, മധ്യപ്രദേശ് എന്നിങ്ങനെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കർണാടകയും ചേർന്ന് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടുകയെന്നത് ഈ കണക്ക് വച്ച് നോക്കുമ്പോൾ അസാധ്യമല്ല. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ഈ മേഖലകളിൽ എൻഡിഎ ആധിപത്യം നിലനിർത്തുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് മോദി തരംഗം, ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക്