പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളുന്നത് യാതൊരു പണിയും ഇല്ലാത്ത ചില ‘കൃമികള്‍’ ആണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ കേദാര്‍നാഥിലെ ധ്യാനത്തെയും ടിവി അഭിമുഖത്തിലെ ‘മൌന’ത്തേയും പരിഹരിച്ച ട്രോളർമാർക്കെതിരെയാണ് കണ്ണന്താനത്തിന്റെ വിമർശനം.
‘ചില മനുഷ്യര്‍ക്ക് യാതൊരു പണിയുമില്ല.. ഞാന്‍ അവരെ ‘വിരകള്‍’ എന്ന് പോലും വിളിക്കില്ല. കാരണം വിരകള്‍ക്ക് കുറച്ചു കൂടി അഭിമാനമുണ്ട്. ഇവരെ ഞാന്‍ വിളിക്കുന്നത് കൃമികള്‍ എന്നാണ്. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ എത്തുമ്പോബോഴും കേരളത്തില്‍ ബിജെപിയെ പിന്തുണയ്ക്കാത്തവരുടെ വിധി മസാല ബോണ്ട് വിറ്റു നടക്കലാണ്’ - കണ്ണന്താനം പരിഹാസ രൂപേണ പറഞ്ഞു.
മുന്‍പ് ആയിരുന്നെങ്കില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭരണത്തിന്റെ ഗുണം കൊണ്ട് ഗള്‍ഫിലേക്കെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു. എന്നാല്‍ ഇന്ന് അതിനും കഴിയില്ല.. അതിന് പകരം കണ്ടു പിടിച്ചതാണ് മസാലബോണ്ട് വിറ്റു നടക്കല്‍ എന്നായിരുന്നു പരിഹാസം.
ജീവിതത്തില്‍ ലഭിച്ചത് എല്ലാം ബോണസാണ് അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാന്‍ ആകുമോയെന്നു ഓര്‍ത്ത് തല പുകയ്ക്കാന്‍ ഇല്ലെന്നും ജീവിതം ആഘോഷിക്കാനുള്ളതാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി.