Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസും ട്രക്കും കൂട്ടിയിടിച്ചു; 14 പേര്‍ മരിച്ചു

ആഗ്ര-​ലക്നൗ അതിവേഗ​പാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.

ബസും ട്രക്കും കൂട്ടിയിടിച്ചു; 14 പേര്‍ മരിച്ചു

റെയ്‌നാ തോമസ്

, വ്യാഴം, 13 ഫെബ്രുവരി 2020 (08:11 IST)
ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 പേര്‍ മരിച്ചു. ആഗ്ര-​ലക്നൗ അതിവേഗ​പാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ബിഹാറിലെ മോത്തിഹാരിയില്‍​നിന്നു ഡല്‍ഹിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇ​ടിച്ചു​കയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉയർത്തിക്കാട്ടാനായി കോൺഗ്രസിന് ഒരു നേതാവില്ലെൻ കപിൽ സിബൽ