Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്നതിനായാണ് രാജ്യത്ത് ലോക്ക്ഡൗൺ വൈകിപ്പിച്ചത്- കമൽനാഥ്

മധ്യപ്രദേശിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്നതിനായാണ് രാജ്യത്ത് ലോക്ക്ഡൗൺ വൈകിപ്പിച്ചത്- കമൽനാഥ്

അഭിറാം മനോഹർ

, ഞായര്‍, 12 ഏപ്രില്‍ 2020 (16:11 IST)
കൊവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ നടപടി കേന്ദ്രസർക്കാർ വൈകിപ്പിക്കുകയായിരുന്നുവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. മധ്യപ്രദേശിൽ ബിജെപി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് വൈകുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
 
രാജ്യത്ത് മാർച്ച് 20ന് മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കാൻ ഞാൻ അപേക്ഷിച്ചതാണ് എന്നാൽ 23ന് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക്ഡൗൺ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തതെന്നും കമൽനാഥ് കുറ്റപ്പെടുത്തി.

രാഹുൽഗാന്ധി കൊവിഡിനെ പറ്റി ഫെബ്രുവരിയിൽ മുന്നറിയിപ്പ് നൽകിയെങ്കിലും കേന്ദ്രം യാതൊരു നടപടിയും സ്വീകരിച്ചില്ല.നിലവിൽ പരിശോധനകൾ കൂടുതലും കേന്ദ്രീകരിക്കുന്നത് സിറ്റികളിലും നഗര മേഖലകളിലുമാണെന്നും ഇത് അപര്യാപ്‌തമാണെന്നും കമൽനാഥ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പറയുന്നെങ്കിൽ ചെന്നിത്തലയോ, മുല്ലപ്പള്ളിയോ പറയട്ടെ, ഈ കോൺഗ്രസ് യുവനേതാക്കളെ ആര് കേൾക്കാനെന്ന് കെ സുരേന്ദ്രൻ