Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ടു, 23 പേർക്ക് ദാരുണ അന്ത്യം

വാർത്തകൾ
, ശനി, 16 മെയ് 2020 (07:32 IST)
ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ സഞ്ചിരിച്ചിരിന്ന ട്രക്ക് അപകടത്തിൽപ്പെട്ട് 23 പേർക്ക് ജീവൻ നഷ്ടമായി. ഉത്തർപ്രദേശിലെ ഔരയ ജില്ലയിൽ ദേശീയ പാത 19 ലാണ് അപകടം ഉണ്ടയത്,. രാജസ്ഥാനിൽനിന്നും യുപിയയിൽ വിവിധ പ്രദേശങ്ങളിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. പുലർച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. 
 
അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ലോക്‌ഡൗണിൽ നാടുകളിലേയ്ക്ക് മറ്റങ്ങുന്നതിനിടെ രാജ്യത്തെ പല ഭാഗത്തായി 80ഓളം കുടിയേറ്റ തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. 20 ലധികം പേർ ഭക്ഷണം പോലുമില്ലാതെ തളർന്നുവീണു മരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിരോധം: ഇന്ത്യ‌യ്‌ക്ക് 100 കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്