Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പ്രതിരോധം: ഇന്ത്യ‌യ്‌ക്ക് 100 കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്

കൊവിഡ് പ്രതിരോധം: ഇന്ത്യ‌യ്‌ക്ക് 100 കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്

സുബിന്‍ ജോഷി

, ശനി, 16 മെയ് 2020 (00:17 IST)
കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യക്ക് 100 കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്. ലോകബാങ്ക് പ്രഖ്യാപിച്ച 7500 കോടി ഡോളര്‍ പാക്കേജിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം ലഭ്യമായത്.
 
ഇത്തരത്തില്‍ രണ്ടാമത്തെ തവണയാണ് ലോകബാങ്കിന്റെ സഹായം ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് 100 കോടി ഡോളറിന്റെ സഹായം കിട്ടിയത്. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്. കൂടാതെ പരിശോധനാ കിറ്റുകള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുക ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികള്‍ക്ക് ആഹാരം വാങ്ങാനെന്ന വ്യാജേന പുറത്തിറങ്ങി കാമുകനൊപ്പം മുങ്ങി; കാമുകിയും കാമുകനും അറസ്റ്റില്‍