Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിനിടെ അമ്മയും നാല് ആൺ‌മക്കളും മരിച്ചു, കൊവിഡിൽ പകച്ച് കുടുംബം

രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിനിടെ അമ്മയും നാല് ആൺ‌മക്കളും മരിച്ചു, കൊവിഡിൽ പകച്ച് കുടുംബം
, ബുധന്‍, 22 ജൂലൈ 2020 (09:04 IST)
റാഞ്ചി: വൈറസ് ബാധ സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കിടെ ഒരു കുടുംബത്തിൽ മരണപ്പെട്ടത് അഞ്ച് പേർ. ജാർഗണ്ഡിലെ ധൻബാദ് ജില്ലയിലാണ് സംഭവം. അമ്മയും നാല് ആണ് മക്കളുമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വൈറസ് ബാധ സ്ഥിരീകരിച്ച് 15 ദിവസത്തിനുള്ളിലായിരുന്നു അഞ്ച് മരണങ്ങളും സംഭവിച്ചത്.
 
ജൂണിൽ ബന്ധുവിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ശാരീക ആസ്വാസ്ഥ്യതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 68 കാരിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈൻ 4ന് ഇവർ മരണപ്പെട്ടുകയായിരുന്നു. മക്കളും ബന്ധുക്കളും ചേർന്ന് ഇവരുടെ സംസ്കാരവും നടത്തി. ഇതിന് ശേഷമാണ് കൊവിഡ് ബാധിച്ചാണ് സ്ത്രീ മരിച്ചത് എന്ന് വ്യക്തമായത്. പിന്നീട് ആറ് ആൺമക്കളിൽ 4 പേർക്കും കൊവിഡ് സ്ഥിരീകരിയ്ക്കുയ്ക്കുകയും മരണപ്പെടുകയുമായിരുന്നു. നാലമത്തെ മകൻ കാൻസർ ബാധിതനായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ്, രോഗം ബാധിച്ചവരിൽ മൂന്ന് ഗർഭിണികളും