Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പുതുവർഷത്തിലും അതിർത്തി അശാന്തം; കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാർക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്‍മാര്‍ക്ക് വീരമൃത്യു.

Terror Attack
ശ്രീനഗർ , തിങ്കള്‍, 1 ജനുവരി 2018 (11:38 IST)
ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്‍മാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പാംപോറിലെ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയായിരുന്നു ആക്രമണം നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
 
സ്ഥലത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുള്ള സിആര്‍പിഎഫ് പരിശീലനകേന്ദ്രത്തില്‍ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണം; ദിലീപ് വീണ്ടും കോടതിയിലേക്ക്