കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ
ആര്‍ട്ട് ഓഫ് ട്രയംഫിനെ ഒരു കലാസൃഷ്ടി എന്ന നിലയില്‍ സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാകിസ്ഥാന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക് ആര്‍ട്ട് ഓഫ് ട്രയംഫ് സമ്മാനിച്ചതിന് പിന്നാലെ തുര്‍ക്കിക്കും സൃഷ്ടി സമ്മാനിച്ച് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഭൂപടം അടങ്ങിയ കലാസൃഷ്ടിയാണ് ബംഗ്ലാദേശ് തുര്‍ക്കി പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന് കൈമാറിയത്.
ആര്‍ട്ട് ഓഫ് ട്രയംഫിനെ ഒരു കലാസൃഷ്ടി എന്ന നിലയില്‍ സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അസമിനെ ബംഗ്ലാദേശിന്റെ സ്വാധീനത്തിന് കീഴിലുള്ള പ്രദേശമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഡപദ്ധതിയാണ് ബംഗ്ലാദേശ് വിഭാവനം ചെയ്യുന്നത്. ദക്ഷിണേഷ്യയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും തുര്‍ക്കി ഷാധീനം വികസിപ്പിക്കാന്‍ നടത്തുന്ന പാന്‍- ഇസ്ലാമിക് മൂവ്‌മെന്റിന് ഇതുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് സംശയിക്കുന്നത്.
2024ന്റെ തുടക്കം മുതല്‍ ബംഗ്ലാദേശുമായി പരിശീലന പരിപാടികള്‍,പ്രതിരോധ വ്യവസായ സഹകരണം, സാങ്കേതിക നിക്ഷേപങ്ങള്‍ എന്നിവ തുര്‍ക്കി വര്‍ധിപ്പിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ ബംഗ്ലാദേശിനുള്ളില്‍ ചിത്രീകരിക്കുന്ന ഭൂപടം നയതന്ത്ര സംഘത്തിന് ബംഗ്ലാദേശ് നല്‍കുന്നത്. ഇത് ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുര്‍ബലമാക്കാനുള്ള സൈക്കോളജിക്കല്‍ വാറിന്റെ ഭാഗമായാകാം എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് സംശയിക്കുന്നത്. നീക്കത്തെ കരുതലോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. അതേസമയം തിരക്കിട്ട പ്രതികരണങ്ങള്‍ വേണ്ടെന്നാണ് ഇന്ത്യന്‍ നിലപാട്.