Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിതച്ചത് ഗാംഗുലി, കൊയ്തതാവട്ടെ ധോണിയും: തുറന്നടിച്ച് ഗംഭീർ

വിതച്ചത് ഗാംഗുലി, കൊയ്തതാവട്ടെ ധോണിയും: തുറന്നടിച്ച് ഗംഭീർ
, ഞായര്‍, 12 ജൂലൈ 2020 (13:50 IST)
വലിയ തകർച്ചകൾക്ക് ശേഷം ഇന്ത്യൻ ടീം വീണ്ടും ലോക ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിച്ചത് സൗരവ് ഗാംഗുലി നായകനായി എത്തിയതിന് ശേഷമായിരുന്നു. ഗാംഗുലി ടീമിനെ ഉടച്ചുവാർത്തു. പുതിയ ഒരു ടീമിനെ രൂപികരിച്ചു. എന്നാൽ ഗാംഗുലിയുടെ ഈ കഠിനാധ്വാനത്തിന്റെ ഫലം കൊയ്തത് പിന്നീട് നായകനായ എംഎസ്‌ ധോണി ആയിരുന്നു എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ദൗതം ഗംഭീർ.
 
'സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീം നായകനായിരുന്ന കാലത്ത് വളര്‍ത്തിയെടുത്ത സഹീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ വിജയത്തിന് കാരണം. ടെസ്റ്റ് ക്രിക്കറ്റില്‍ ധോണി മികച്ച ക്യാപ്റ്റനായി മാറിയതിന്റെ മുഴുവൻ ക്രെഡിറ്റ് പേസ് ബോളര്‍ സഹീര്‍ ഖാനുള്ളതാണ്. ധോണിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് സഹീര്‍ ഖാന്‍. അദ്ദേഹത്തെ വളര്‍ത്തിയെടുത്തത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്.
 
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക എന്നത് ധോണിയെ സംബന്ധിച്ച്‌  എളുപ്പമുള്ള കാര്യമായിരുന്നു. കാരണം, സച്ചിന്‍, സേവാഗ്, ഞാന്‍, യുവരാജ്, യൂസഫ്, വിരാട് ഉള്‍പ്പെടെയുള്ള താരങ്ങൾ ആ ടീമിലുണ്ടായിരുന്നു. കരുത്തുറ്റ ടീമിനെയാണ് ധോണിക്ക് ലഭിച്ചത്. ഗാംഗുലിയുടെ കഠിനാധ്വാനമാണ് ഈ ടീമിനെ വളര്‍ത്തിയെടുത്തത്. അതുകൊണ്ടാണ് നായകനെന്ന നിലയിൽ ധോണിയ്ക്ക് ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കാനായത്. ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടികെ-മോഹൻ ബഗാൻ ലയനം പൂർത്തിയായി, ബഗാന്റെ ജേഴ്‌സിയും ലോഗോയും നിലനിർത്തും