ഡയലോഗ് പഠിച്ച് റാം, അരികിൽ ജാനു, വീഡിയോ പുറത്തുവിട്ട് 96 സംവിധായകൻ !

ഞായര്‍, 12 ജൂലൈ 2020 (14:20 IST)
തീയറ്ററുകളിൽ തരംഗമായി മാറിയ സിനിമയാണ് വിജയ് സേതിപതിയും, തൃഷയും ഒന്നിച്ചഭിനയിച്ച 96. റാം, ജാനു എന്നീ കഥാപാത്രങ്ങൾ ഇപ്പോഴും സിനിമ പ്രേമികളുടെ മനസിൽ തങ്ങിനിൽക്കുന്നു, മറ്റു ഭാഷകളിൽ ചിത്രം റീ മേക്ക് ചെയ്യപ്പെട്ടു. 96 പുറത്തിറങ്ങി ഒന്നര വർഷം പിന്നിടുമ്പോൾ. സിനിമ ചിത്രീകരണത്തിനിടയിൽ പകർത്തിയ വീഡിയോ പുറത്തുവിട്ടിരിയ്ക്കുകയാണ് സംവിധായകൻ പ്രേം കുമാർ. 
 
ഡയലോഗ് പഠിയ്ക്കുന്ന വിജയ് സേതുപതിയെയും അരികിൽ ഇരിയ്ക്കുന്ന തൃഷയെയും വീഡിയോയിൽ കാണാം. ഡയലോഗ് വായിച്ച് മനസിലാക്കിയ ശേഷം വിജയ് ശേതുപതി സ്ക്രിപ്റ്റ് അണിയ പ്രവർത്തകർക്ക് കൈമാറുന്നു. പ്രേം കുമാർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

#96 #96themovie #vijaysethupathi #trisha #goodolddays #memories

A post shared by C. Premkumar (@prem_storytelling) on

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൂന്ന് ആശുപത്രികൾ പ്രവേശനം നിഷേധിച്ച, 18 കാരൻ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു