എനിക്ക് പ്രിയമുള്ളത് ഇദ്ദേഹത്തിനോട് മാത്രം; വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി അമല പോള്‍

എനിക്ക് പ്രിയമുള്ളത് ഇദ്ദേഹത്തിനോട് മാത്രം; വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി അമല പോള്‍

വ്യാഴം, 14 ഡിസം‌ബര്‍ 2017 (19:14 IST)
കുറച്ചു നാളുകളായി വിവാദങ്ങള്‍ക്ക് നടുവിലാണ് അമലപോളിന്റെ സ്ഥാനം. വിവാഹ മോചനത്തിന് പിന്നാലെ നിരവധി ഗോസിപ്പുകളില്‍ താരം നിറഞ്ഞു നിന്നു. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തിരുട്ടു പയലേ 2 വിന്റെ പോസ്‌റ്റര്‍ വിവാദങ്ങളും അമലയെ വിവാദനായികയാക്കി.

വിവാദങ്ങള്‍ ഉയരുമ്പോഴും തന്റെ നിലപാടുകളിലും കാഴ്‌ചപ്പാടിലും ഉറച്ചു നില്‍ക്കുകയാണ് അമല. മമ്മൂട്ടി നായനായ ഭാസ്‌ക്കര്‍ ദി റസ്‌ക്കലിന്റെ തമിഴ്‌റിമേയ്ക്ക് ആയ ‘ ഭാസ്‌ക്കര്‍ ഒരു റാസക്കല്‍ ’ എന്ന ചിത്രത്തില്‍ നായികയായി എത്തുന്ന അമല സിനിമാ മേഖലയില്‍ തനിക്കേറെ പ്രിയങ്കരനായ വ്യക്തി ആരെന്ന് വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്.

സിനിമാ ലോകത്തു നിന്നും ഇഷ്‌ടപ്പെട്ട ഒരു വ്യക്തിയെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ ഞാന്‍ പറയുന്ന പേര് അരവിന്ദ് സ്വാമിയുടേതാകും. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നുണ്ട്. അകത്തും പുറത്തും നല്ല ഒരു വ്യക്തിത്വമുള്ള താരമാണ് അദ്ദേഹം ”- എന്നും അമല വ്യക്തമാക്കി.

ഭാസ്‌ക്കര്‍ ഒരു റാസക്കലിന്റെ  ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു അമല ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അതിന് സിനിമയുടെ നിര്‍മാതാവ് മുരുഗന്‍ സാറിനോട് നന്ദിയുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എക്‍സിറ്റ്‌പോള്‍ പറയുന്നു ഗുജറാത്തില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; ഹിമാചലില്‍ കോണ്‍ഗ്രസ് തരിപ്പണമാകും