Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണം നെഹ്‌റു; ആക്ഷേപിച്ച് അമിത് ഷാ

പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണം നെഹ്‌റു; ആക്ഷേപിച്ച് അമിത് ഷാ

എസ് ഹർഷ

, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (12:35 IST)
കശ്മീർ വിഷയത്തിൽ കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. പാകിസ്ഥാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവച്ച മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണ്‌ പാക്‌ അധീന കശ്‌മീർ ഉരുത്തിരിയാൻ കാരണമെന്ന്‌ അമിത്‌ ഷാ ആരോപിച്ചു.
 
നെഹ്‌റുവിനു പകരം അന്നത്തെ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായ്‌ പട്ടേലായിരുന്നു ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത്‌. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കംകുറിച്ച്‌ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഷാ.
 
ദേശീയ പാർട്ടിയെ തെരഞ്ഞെടുക്കണോ കുടുംബവാഴ്‌ച നിലനിൽക്കുന്ന പാർട്ടിയെ തെരഞ്ഞെടുക്കണോയെന്ന്‌ ജനങ്ങൾ തീരുമാനിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴുതന മോഷ്ടിക്കാൻ എന്തിനാണ് ദാസപ്പാ ‘സെക്സി’ ഭാവങ്ങൾ വാരി വിതറുന്നത്? - വഴുതന ഒരു ദുരന്തം, വിമര്‍ശനക്കുറിപ്പ്