ഗുജറാത്തിലെ വികസനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ അവകാശവാദങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധമെന്ന് കണക്കുകള്‍. കോണ്‍ഗ്രസിനെകാളും മികച്ച് പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്.
വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മികച്ചതാണ് ഗുജറാത്ത് എന്നായിരുന്നു അമിത് ഷായുടെ അവകാശവാദം. അത് തെറ്റാണെന്ന് കോണ്‍ഗ്രസിനോട് തെളിയിക്കാന്‍ അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു സംവാദത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയാല്‍ അമിത് ഷാ തന്നെയാവും തോല്‍ക്കുകയെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇന്ത്യന്‍ വീടുകളില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകള്‍ 2015-16 വര്‍ഷത്തെ ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയിലേതാണ്. ഈ സര്‍വ്വേയിലെ കണക്കു പ്രകാരം ഗുജറാത്തിലെ 96%വീടുകളിലും വൈദ്യുതിയുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിലെ സ്ഥിതി മോശമാണെന്നാണ് ഫലം പറയുന്നത്.