Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ് ശ്രീറാം വിളിച്ചെത്തിയവർ വീടിന് തീയിട്ടു, പണവും സ്വർണവും മോഷ്ടിച്ചു; വീടിനുള്ളിൽ വെന്തുമരിച്ച് വൃദ്ധ

ജയ് ശ്രീറാം വിളിച്ചെത്തിയവർ വീടിന് തീയിട്ടു, പണവും സ്വർണവും മോഷ്ടിച്ചു; വീടിനുള്ളിൽ വെന്തുമരിച്ച് വൃദ്ധ

ചിപ്പി പീലിപ്പോസ്

, വ്യാഴം, 27 ഫെബ്രുവരി 2020 (12:22 IST)
ഡൽഹി പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രക്ഷോഭത്തിൽ ഇതുവരെ 32 പേരാണ് കൊല്ലപ്പെട്ടത്. ജയ് ശ്രീറാം വിളിച്ചെത്തിയ കലാപകാരികൾ വീടിനു തീയിട്ടതിനെ തുടര്‍ന്ന് 85-കാരി വെന്തു മരിച്ചു. മുസ്ലിം കുടുംബങ്ങള്‍ കുടുതലായുള്ള വടക്ക് കിഴക്കന്‍ ഡല്‍ഹിക്ക് സമീപമുള്ള ഗമ്രി മേഖലയിലാണ് സംഭവം.
 
ചൊവ്വാഴ്ച നൂറിലേറെ വരുന്ന അക്രമിസംഘം ഇവിടുത്തെ പല വീടുകള്‍ക്ക് നേരെയും തീയിട്ടു. ഈ സമയം വീടിനുള്ളിലുള്ളവരെല്ലാം ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ, അവശനിലയിലായിരുന്ന അക്ബാരിക്ക് ഓടാനായില്ല. അക്ബാരിയുടെ മകന്‍ മുഹമ്മദ് സയീദ് സല്‍മാനി പുറത്തേക്ക് പോയപ്പോഴാണ് അക്രമവും തീവെപ്പും ഉണ്ടായത്. വീടിനുള്ളിലെ തീയിൽ വെന്തുരുകി മരിക്കുകയായിരുന്നു വൃദ്ധ.
 
വീട് കത്തിച്ച കൂട്ടത്തില്‍ എട്ടു ലക്ഷം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായും സല്‍മാനി മാധ്യമങ്ങളോട് പറഞ്ഞു. അക്ബാരിയുടെ മൃതദേഹം ജിബിടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുമായി പിണങ്ങി താമസിച്ചു, സുഹൃത്തായ യുവതിയുമായി അടുത്തു; സൌന്ദര്യപിണക്കത്തിനിടെ വീഡിയോ കോളിൽ സംസാരിച്ച് കൊണ്ടിരിക്കെ തൂങ്ങിമരിച്ച് യുവാവ്