Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന പരാമര്‍ശം, ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

മണിപ്പൂരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന പരാമര്‍ശം, ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
, ചൊവ്വ, 11 ജൂലൈ 2023 (14:11 IST)
സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് മണിപ്പൂര്‍ പോലീസ്. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോന്‍സേര്‍ഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കേസ്. ആനി രാജയ്ക്ക് പുറമെ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയും ഇംഫാല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
അതേസമയം തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ഹനിക്കാനുള്ള ശ്രമമാണ് ഇപ്പൊള്‍ നടക്കുന്നതെന്ന് ആനി രാജ പറഞ്ഞു. കേസില്‍ അത്ഭുതമില്ല. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ആനി രാജ പറഞ്ഞു. കേസെടുത്തത് കൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും ആനി രാജ വ്യക്തമാക്കി. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമെതിരെ കാലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം