Arvind Kejriwal: അരവിന്ദ് കെജ്രിവാള്‍ തോറ്റു; ആപ്പിന് ഡബിള്‍ 'ആപ്പ്'
13 റൗണ്ടുകളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ കെജ്രിവാള്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു
Arvind Kejriwal: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഇരട്ട പ്രഹരമായി അരവിന്ദ് കെജ്രിവാളിന്റെ തോല്‍വി. 2013 മുതല്‍ കൈവശം വയ്ക്കുന്ന ന്യൂഡല്‍ഹി സീറ്റില്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്കാണ് കെജ്രിവാളിന്റെ തോല്‍വി. അന്തിമഫലം വരുമ്പോള്‍ വോട്ട് കണക്കില്‍ വ്യത്യാസം വരും.
13 റൗണ്ടുകളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ കെജ്രിവാള്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. 2013 ല്‍ കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനെ 25,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലം പിടിച്ചത്. 2015 ല്‍ ബിജെപിയുടെ നുപുര്‍ ശര്‍മയെ 31,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ന്യൂഡല്‍ഹി മണ്ഡലം കെജ്രിവാള്‍ അരക്കിട്ടുറപ്പിച്ചു. 2020 ല്‍ ബിജെപിയുടെ സുനില്‍ യാദവിനെ 21,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടിയത്.
ആം ആദ്മി ഉറപ്പായും ജയിക്കുമെന്ന് കരുതിയ മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേഷ് സിങ് ആണ് കെജ്രിവാളിനെ നിലംപരിശാക്കിയത്.
മാത്രമല്ല ഡല്‍ഹിയില്‍ ആം ആദ്മിക്ക് അധികാരം നഷ്ടമായി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 48 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ആം ആദ്മി 22 സീറ്റുകളില്‍ മാത്രം. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല.