Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈ നഗരത്തിന് മുകളിലൂടെ ഡ്രോണുകളും ചെറുവിമാനങ്ങളും പറത്തേണ്ട: വിലക്കേർപ്പെടുത്തി പൊലീസ്

വാർത്തകൾ
, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (08:21 IST)
മുംബൈ: മുംബൈ നഗരത്തിന് മുകളിലൂടെ ഡ്രോണുകൾ പറത്തുന്നതും, ഗ്ലൈഡറുകളിൽ പറക്കുന്നതിനുമുള്ള വിലക്ക് ഒരുമാസത്തേയ്ക്ക് കൂടി നീട്ടി മുംബൈ പൊലീസ്. ഒക്ടോബർ 30 മുതൽ നവംബർ 28 വരെ ഒരു മാസത്തേയ്ക്കാണ് വിലക്കേർപ്പെടുത്തിയിരിയ്ക്കുന്നത്. ഉത്സവ സീസണോടനുബന്ധിച്ച് ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് നടപടി എന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസം ഒരു ഹെലികോപ്റ്റർ പൈലറ്റ് ടേക്കോഫിന് തൊട്ടുമുൻപായി അജ്ഞാതമായ ഉപകരണം പറത്തിയത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. പൊലീസിന്റെ സൈവൈലൻസ് ഡ്രോണുകളല്ലാതെ മറ്റൊന്നും മുംബൈ നഗരത്തിന് മുകളിലൂടെ പറത്താൻ അനുവദിയ്ക്കില്ല എന്ന് പൊലീസ് വ്യക്തമാക്കി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കൈമാറി, സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ