പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ്: പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, കേസെടുക്കുമെന്നും പോലീസ്

മുസാഫര്‍പൂര്‍ എസ്എസ്പി മനോജ് കുമാര്‍ സിന്‍ഹയാണ് ഉത്തരവിട്ടത്.

റെയ്നാ തോമസ്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (09:19 IST)
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം അടക്കമുള്ള 49 പേര്‍ക്കെതിരെയെടുത്ത രാജ്യദ്രോഹക്കേസ് അന്വേഷണം നിര്‍ത്തിവെക്കാന്‍ ബീഹാര്‍ പൊലീസ് ഉത്തരവിട്ടു. മുസാഫര്‍പൂര്‍ എസ്എസ്പി മനോജ് കുമാര്‍ സിന്‍ഹയാണ് ഉത്തരവിട്ടത്.
 
ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത് പ്രകാരം വസ്തുതയോ കുറ്റമോ ഇല്ലാത്തത് കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
ഇപ്പോൾ ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള പരാതി നൽകിയ അഭിഭാഷകൻ സുധീർ കുമാറിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പൊലീസ്. ഇയാൾ പരാതി നൽകിയത് പ്രശസ്തിക്കു വേണ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാരനായ അഭിഭാഷകൻ സുധീർ കുമാർ ഓജക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളപ്പിറവി ദിനത്തിൽ കേരള ബാങ്ക്; അനുമതി നൽകി റിസർവ് ബാങ്ക്; അനുമതി നൽകിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി