Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 നവം‌ബര്‍ 2024 (20:01 IST)
ജോലിയുടെ ഭാഗമായി അല്ലാതെയോ ദൂരസ്ഥലങ്ങളില്‍ മാറി താമസിക്കേണ്ടി വരുമ്പോള്‍ ആളുകള്‍ തങ്ങളുടെ ബൈക്കും കാറുമൊക്കെ ട്രെയിനില്‍ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. ട്രെയിനില്‍ കൊണ്ടുപോകുന്നതിന്റെ പ്രധാന കാരണം മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് ഇത് ചിലവ് കുറവാണ്. കൂടാതെ ഇതിന്റെ നടപടിക്രമങ്ങളും ലളിതമാണ്. എന്നാലും ഇന്നും പലര്‍ക്കും ഇതേപ്പറ്റി അറിയില്ല. ബൈക്ക് നിങ്ങളോടൊപ്പം കൊണ്ടുപോകേണ്ടതാണെങ്കില്‍ ബൈക്ക് ഒരു ലഗേജ് ആയി ബുക്ക് ചെയ്തു കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. ഒട്ടുമിക്ക ട്രെയിനുകളിലും ഇത്തരത്തില്‍ ബൈക്കുകള്‍ പോലുള്ള ലഗേജുകള്‍വഹിക്കുന്നതിന് പ്രത്യേകം ബോഗികള്‍ സജ്ജമാക്കിയിട്ടുണ്ട്. റെയില്‍വേയെ മുന്‍കൂട്ടി അറിയിക്കണം എന്ന് മാത്രം. 
 
ഇനി നിങ്ങള്‍ യാത്ര ചെയ്യുന്നില്ല വാഹനം മാത്രമാണ് കൊണ്ടുപോകുന്നത് എങ്കില്‍ പാഴ്‌സല്‍ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്. റെയില്‍വേയുടെ ഈ സംവിധാനത്തിലൂടെ നിങ്ങള്‍ ആവശ്യപ്പെടുന്ന സ്റ്റേഷനില്‍ നിങ്ങളുടെ വാഹനം റെയില്‍വേ എത്തിക്കും അതിനായുള്ള നിശ്ചിത ഫീസ് അടയ്ക്കണം. ദൂരത്തിനനുസരിച്ച് ഫീസിലും വ്യത്യാസമുണ്ടാകും. 500 കിലോമീറ്റര്‍ വരെയുള്ള ദൂരം ആണെങ്കില്‍ 2000 രൂപയായിരിക്കും ചാര്‍ജ്. അതില്‍ കൂടുതല്‍ ആവുകയാണെങ്കില്‍ പരമാവധി 8000 രൂപ വരെയും ചാര്‍ജ് ഈടാക്കാം. അഡീഷണല്‍ പാക്കിംഗ് ചാര്‍ജ് നല്‍കേണ്ടിവരും ഇത് നിങ്ങളുടെ ബൈക്കിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് . ഇനി കാറാണ് കൊണ്ടുപോകേണ്ടതെങ്കില്‍ റെയില്‍വേയുടെ കാര്‍ഗോ സര്‍വീസ് ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍