Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡി എൻ എ ടെസ്റ്റ് നടത്താൻ സമ്മതമാണെന്ന് അറിയിച്ച് ബിനോയ് കോടിയേരി

ഡി എൻ എ ടെസ്റ്റ് നടത്താൻ സമ്മതമാണെന്ന് അറിയിച്ച് ബിനോയ് കോടിയേരി
, തിങ്കള്‍, 8 ജൂലൈ 2019 (14:58 IST)
ലൈംഗിക പീഡനം ആരോപിച്ച യുവതിയുടെ ആവശ്യപ്രകാരം ഡി എൻ എ ടെസ്റ്റ് നടത്താൻ സമ്മതമറിയിച്ച് ബിനോയ് കോടിയേരി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായ ബിനോയ് ഡി എൻ എ ടെസ്റ്റിനും സമ്മതമറിയിക്കുകയായിരുന്നു.
 
മുൻകൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്.  
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണ നിർദേശം അനുസരിച്ചാണ് നടപടി. 
 
കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാര്‍ സ്വദേശി യുവതിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് ഡിഎൻഎ പരിശോധയ്ക്ക് രക്ത സാംപിൾ‌ ശേഖരിക്കാൻ അന്വേഷണ സംഘം നടപടി സ്വീകരിച്ചത്. ഇതിനു ഇപ്പോൾ ബിനോയ് സമ്മതം അറിയിച്ചുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക്കറ്റ് യന്ത്രത്തെച്ചൊല്ലി തർക്കം, കണ്ടക്ടർ കൺട്രോളിങ് ഓഫീസറുടെ കൈ തല്ലിയൊടിച്ചു