Select Your Language

Notifications

webdunia
webdunia
webdunia
webdunia

Blasphemy:പ്രവാചകനിന്ദ: തെലങ്കാനയിൽ ബിജെപി എംഎൽഎ രാജ സിങ് അറസ്റ്റിൽ

Blasphemy:പ്രവാചകനിന്ദ: തെലങ്കാനയിൽ ബിജെപി എംഎൽഎ രാജ സിങ് അറസ്റ്റിൽ
, ചൊവ്വ, 23 ഓഗസ്റ്റ് 2022 (13:45 IST)
പ്രവാചകനെതിരെ പരാമർശങ്ങൾ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തെലങ്കാനയിൽ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെ അറസ്റ്റ് ചെയ്തു. എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദിൽ കഴിഞ്ഞ രാത്രി പ്രതിഷേധം നടന്നതിന് പിന്നാലെയാണ് അറസ്റ്റ്. മതവികാരം വ്രണപ്പെത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 
പ്രവാചകനെതിരായ പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോ എംഎൽഎ പുറത്തുവിട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഹൈദരാബാദിൻ്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഒരു വിഭാഗത്തിൻ്റെ വികാരം എംഎൽഎ വ്രണപ്പെടുത്തിയെന്നും എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് പോലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് സാഹചര്യത്തില്‍ ചൈനയില്‍ വിവാഹങ്ങളും ജനനനിരക്കും കുത്തനെ കുറഞ്ഞു