Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനിലെ എ.സി കോച്ചിലെ ചവറ്റുകുട്ടയില്‍ അഞ്ചുവയസുകാരന്റെ മൃതദേഹം

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

National News

നിഹാരിക കെ.എസ്

, ഞായര്‍, 24 ഓഗസ്റ്റ് 2025 (08:10 IST)
മുംബൈ: അഞ്ചുവയസുകാരന്റെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ കണ്ടെത്തി. കുശിനഗര്‍ എക്‌സ്പ്രസിലെ എസി കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ച് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
 
ശനിയാഴ്ച രാവിലെ കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലില്‍ വെച്ച് കുശിനഗര്‍ എക്‌സ്പ്രസിന്റെ (22537) എസി കോച്ച് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികള്‍ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളിലൊരാള്‍ സ്റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ഗുജറാത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്റെ അഞ്ചുവയസ്സുള്ള മകനെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയതായി വെള്ളിയാഴ്ച രാത്രി സൂറത്തിലെ പൊലീസില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നും മൃതദേഹം ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നില്‍ എങ്ങനെ എത്തിയെന്നും കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിന്റെ മെസേജ് മൂലം രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിച്ചു; എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം