കേന്ദ്രബജറ്റില്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കും ഗിഗ് തൊഴിലാളികള്‍ക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തൊഴിലെടുക്കുന്നവര്‍ക്കും ജിഗ് തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഇശ്രാം പോര്‍ട്ടലില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ പെടുത്തിയാകും ഇവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക.
കാറ്ററിങ് ജോലിക്കാര്‍, ഫ്രീലാന്‍സ് ജോലികള്‍,സ്വതന്ത്ര കോണ്‍ട്രാക്ടര്‍മാര്‍, സോഫ്‌റ്റ്വെയയ് ഡെവലപ്പ്‌മെന്റ് മേഖലയിലാണ് ഗിഗ് തൊഴിലാളികള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ പ്രധാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ്‌ഫോം തൊഴിലാളികള്‍. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളിലെ തൊഴിലാളികള്‍, ഓണ്‍ലൈന്‍ ടാക്‌സ്, ഡെലിവെറി തൊഴിലാളികള്‍ എന്നിവരും പ്ലാറ്റ്‌ഫോം തൊഴിലാളികളാണ്.