Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവാണ് മുന്നില്‍; ജവാന്മാരുടെ വാഹനം കീഴ്‌മേൽ മറിഞ്ഞു - പരുക്കേല്‍ക്കാതെ മോഹൻ ഭഗവത്

mohan bhagwat
നാഗ്പ്പൂർ , വെള്ളി, 17 മെയ് 2019 (12:59 IST)
പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ വാഹനവ്യൂഹം അപകത്തിൽ പെട്ടു. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ വറോറയിൽ വച്ചാണ് സംഭവം. അപകടത്തിൽ ഒരു സിഐഎസ്എഫ് ജവാന് പരുക്കേറ്റു.

ചന്ദ്രപൂരിൽ നിന്നും നാഗ്പൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു മോഹൻ ഭഗവത്. ഇസെഡ് കാറ്റഗറി സുരക്ഷയുള്ളതിനാല്‍ സുരക്ഷാ വിഭാഗത്തിന്റെ അകമ്പടിയോടെ ആയിരുന്നു യാത്ര. ഭഗവതിന്റെ വാഹനം കടന്നു പോയതിന് പിന്നാ‍ലെയാണ് അപകടം.

പശു റോഡിന് കുറുകെ ചാടിയതോടെ പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിഐഎസ്എഫ് ജവാൻമാർ സഞ്ചരിച്ച വാഹനം പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചതോടെ ടയര്‍ പൊട്ടി  വാഹനം കീഴ്‌മേൽ മറിഞ്ഞു. ഈ വാഹനത്തില്‍ ആറ് ജവാന്മാര്‍ ഉണ്ടായിരുന്നു.

അപകടമുണ്ടായെങ്കിലും പശു രക്ഷപ്പെട്ടു. പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്താനിൽ ഭീതിപടർത്തി എച്ച്ഐവി: 400 ലധികം കുട്ടികൾക്ക് എയിഡ്സ് സ്ഥിരീകരിച്ചു