Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സവര്‍ക്കര്‍ വഞ്ചകന്‍, ബ്രിട്ടീഷുകാരുടെ സേവകനാകാന്‍ യാചിച്ചു'; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഐപിസി 500, 501 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്

case against Rahul Gandhi
, വെള്ളി, 18 നവം‌ബര്‍ 2022 (09:59 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഭാരത് ജോഡോ യാത്രയില്‍ വി.ഡി.സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പ്രാദേശിക വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശിവസേന നേതാവ് വന്ദന്ദ ഡോംഗ്രെ താനെ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 
 
ഐപിസി 500, 501 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ സവര്‍ക്കര്‍ വഞ്ചിച്ചുവെന്ന് രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞിരുന്നു. താന്‍ ബ്രിട്ടീഷുകാരുടെ സേവകനാകാന്‍ യാചിക്കുന്നുവെന്ന വി.ഡി.സവര്‍ക്കറുടെ കത്തും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം