സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 99.04ശതമാനം ആണ്. രാജ്യത്ത് ഒന്നാമത് തിരുവനന്തപുരം മേഖലയാണ്. 99.99ശതമാനമാണ് ഇവിടെത്തെ വിജയം. രണ്ടാമത് ബംഗളൂരുവാണ്. ഇവിടെ 99.96 ശതമാനമാണ്. 99.94 ശതമാനവുമായി ചെന്നൈയാണ് മൂന്നാം സ്ഥാനത്ത്. വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികളാണ്. 99.24 ശതമാനമാണ്. ആണ്‍കുട്ടികള്‍ 98.89 ശതമാനമാണ്.
cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ digilocker.gov.in epw Results.gov.in ലും ഫലം അറിയാനാകും. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ബദല്‍ അസെസ്മെന്റ് സ്‌കീമിലൂടെയായിരിക്കും മൂല്യനിര്‍ണയം നടത്തുക. കഴിഞ്ഞ ദിവസം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു.