Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ ആരോഗ്യ മിഷന്‍: കേന്ദ്രം കേരളത്തിനു തരാനുള്ളത് 636.88 കോടി രൂപ

ആശമാരുടെ ഇന്‍സെന്റീവ് നൂറ് കോടിയോളം രൂപയടക്കം 636.88 കോടിയാണ് കേന്ദ്രം സംസ്ഥാനത്തിനു നല്‍കാനുള്ളത്

Amith Shah, Narendra Modi and JP Nadda

രേണുക വേണു

, ബുധന്‍, 12 മാര്‍ച്ച് 2025 (08:14 IST)
Amith Shah, Narendra Modi and JP Nadda

ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു നല്‍കാനുള്ളത് കോടികള്‍. കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ അടിസ്ഥാന വികസനത്തിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. ബാക്കി കേന്ദ്ര ഫണ്ട് കുടിശ്ശികയായി നില്‍ക്കുകയാണ്. 
 
ആശമാരുടെ ഇന്‍സെന്റീവ് നൂറ് കോടിയോളം രൂപയടക്കം 636.88 കോടിയാണ് കേന്ദ്രം സംസ്ഥാനത്തിനു നല്‍കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ നിയമസഭയില്‍ വെച്ചു. 2023-24 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കാനുള്ള തുക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും മൂന്ന് തവണ കത്തയച്ചിട്ടുണ്ട്. 
 
അതേസമയം ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി കേരളത്തിനു എല്ലാ വിഹിതവും നല്‍കി കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ പാര്‍ലമെന്റില്‍ നുണ പറഞ്ഞു. കുടിശ്ശികയൊന്നും ഇല്ലെന്ന് പറഞ്ഞ നദ്ദ പിന്നീട് അത് മാറ്റിപ്പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ കുടിശ്ശിക തീര്‍ക്കാമെന്നാണ് നദ്ദ രാജ്യസഭയില്‍ യൂ ടേണ്‍ അടിച്ചത്. എന്നാല്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിനു സമര്‍പ്പിച്ചതാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി തെളിവുസഹിതം വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്