ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയാല്‍ നഗ്‌നചിത്രം പങ്കുവയ്ക്കുമെന്ന് പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ താനിയ ചൗധരി ശരിക്കും വെട്ടിലായിരിക്കുകയാണ്. നിരവധി പേരാണ് വിമര്‍ശനവുമായി താന്യക്കെതിരെ എത്തിയിട്ടുള്ളത്. പത്തുലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ളയാള്‍ രാജ്യം മുഴുവനും ഉറ്റുനോക്കുന്ന മത്സരം നടക്കുമ്പോള്‍ ഇങ്ങനെ കാണിക്കുന്നത് മോശമാണെന്ന് ചിലര്‍ പറഞ്ഞു. ചിത്രം ഇടുന്നില്ല എന്ന ചോദ്യവുമായി ധാരാളം പേര്‍ കമന്റ് ബോക്‌സില്‍ നിറഞ്ഞു.
ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായി താരം രംഗത്തെത്തി. ബിസിഐയും ഇന്ത്യന്‍ ടീമും അനുവദിച്ചാല്‍ നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമെന്നാണ് താനിയയുടെ മറുപടി. എന്റെ വാഗ്ദാനം നിറവേറ്റാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ അതിന് ബിസിസി ഐയുടെ അനുമതി ആവശ്യമാണ്. സ്വകാര്യമായ ഒരിടത്ത് ഫോട്ടോ എടുക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ നിയമപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് അത് പരസ്യമായി പങ്കുവെക്കാനാവില്ലെന്ന് താന്യ എക്‌സില്‍ കുറിച്ചു. ബിസിസി ഐക്ക് അതല്ലേ പണി എന്നാണ് താനിയയോട് ഫോളോവേഴ്‌സ് പറയുന്നത്.