ലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക് വരുന്നു. എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലെത്തിക്കാന്‍ ഏറെ കാലമായി മസ്‌ക് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള തര്‍ക്കങ്ങളായിരുന്നു ഇതുവരെ തടസ്സമായിരുന്നത്. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ ഭാരതീയ എയര്‍ടെലുമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവന ദാതാവാണ് സ്റ്റാര്‍ ലിങ്ക്.
സര്‍ക്കാര്‍ അനുമതി ലഭിച്ചതിനുശേഷമായിരിക്കും സ്റ്റാര്‍ ലിങ്കിന്റെ സേവനം ആരംഭിക്കുന്നത്. ബിസിനസ് ഉപഭോക്താക്കള്‍ക്ക് പുറമേ, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സ്റ്റാര്‍ ലിങ്ക് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക് വരുന്നത് പണികിട്ടുന്നത് ജിയോയ്ക്കാണെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.