Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പ്രതിരോധത്തിന് ടെലി സർവേയുമായി കേന്ദ്രം, വിളിവരിക 1921 എന്ന നമ്പരിൽ നിന്നും

കൊവിഡ് പ്രതിരോധത്തിന് ടെലി സർവേയുമായി കേന്ദ്രം, വിളിവരിക 1921 എന്ന നമ്പരിൽ നിന്നും
, ബുധന്‍, 22 ഏപ്രില്‍ 2020 (19:34 IST)
രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ടെലിഫോണിക് സർവേയുമായി കേന്ദ്ര സർക്കാർ.രോഗപ്പകർച്ചയേപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് സർവേ. നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ ആയിരിക്കും സർവേ നടത്തുന്നത്.
 
സർവേയുടെ ഭാഗമായി ആളുകളുടെ മൊബൈൽ നമ്പറിലേക്ക് 1921 എന്ന നമ്പറിൽ നിന്നായിരിക്കും കോൾ വരിക.ഇത്തരത്തിൽ വിളിക്കുമ്പോൾ എല്ലാവരും അതിൽ പങ്കാളികളാകണമെന്നും വ്യക്തമായ വിവരങ്ങൾ നൽകുന്നത് രോഗപ്രതരോധ പ്രവർത്തനങ്ങളെ സഹായിക്കുമെന്നും ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഈ നമ്പറിൽ നിന്നല്ലാതെ സർവേക്കെന്ന പേരിൽ വിളിക്കുന്നവർക്ക് വിവരങ്ങൾ നൽകരുതെന്നും അറിയിപ്പുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന: കണ്ണൂരിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി