ചന്ദ്രയാൻ 2: ലാന്‍ഡര്‍ തകര്‍ന്നതാണോ പ്രശ്‌നത്തിന് കാരണം?; തിരിച്ചടി നേരിട്ടത് ലാന്‍ഡിംഗിന് 13 മിനിറ്റ് മുമ്പ്, വേഗം കുറയ്‌ക്കുന്നതില്‍ പാളിച്ചപറ്റിയെന്ന് നിഗമനം
വിക്രം ലാന്റര്‍ ചന്ദ്രനിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില്‍ മണിക്കൂറില്‍ 6048 കിലോ മീറ്ററായിരുന്നു.
രാജ്യം ഉണര്‍ന്നിരുന്ന ശനിയാഴ്ച പുലര്‍ച്ചെ, ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്ത് ഇന്ത്യയുടെ ചന്ദ്രയാന്‍2 ദൗത്യത്തിന്റെ സിഗ്നല്‍ നിലച്ചു. ലാന്റിംങിന് 13 മിനിറ്റ് മുൻപാണ് ചന്ദ്രനില്‍ പേടകം ഇറക്കുകയെന്ന ഇന്ത്യന്‍ സ്വപ്‌നത്തിന് തിരിച്ചടി നേരിട്ടത്. പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കുന്നതിന് മുമ്പാണ് ലാന്ററില്‍നിന്നുള്ള സന്ദേശം നഷ്ടമായത്.
വിക്രം ലാന്റര്‍ ചന്ദ്രനിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില്‍ മണിക്കൂറില്‍ 6048 കിലോ മീറ്ററായിരുന്നു. അത് ഘട്ടംഘട്ടമായി കുറച്ചു വേണമായിരുന്നു പേടകത്തെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറക്കുവാന്‍. മണിക്കൂറില്‍ ഏഴ് കിലോമീറ്ററായി ചുരുക്കിവേണമായിരുന്നു ചന്ദ്രനില്‍ ചന്ദ്രയാന്‍-2 ഇറങ്ങേണ്ടത്. ഇതിനായി വേഗം കുറക്കുന്നതിനിടയിലാണ് വാഹനത്തില്‍നിന്നുള്ള സന്ദേശം നഷ്ടമായത്. ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റവര്‍ക്കിലായിരുന്നു ഇത് സംബന്ധിച്ച എല്ലാം നിയന്ത്രിച്ചത്.
1.38 നാണ് ചന്ദ്രയാന്‍ പേടകം ലാന്റിംങിനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ വരെ അകലെ എത്തിയപ്പോള്‍ ശാസ്ത്രജ്ഞരെ നിരാശരാക്കി കൊണ്ട് സന്ദേശം നിലയ്ക്കുകയായിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രിയും ശാസ്ത്രകാരന്മാരോടൊപ്പം ഉണ്ടായിരുന്നു.
അവസാന 15 നിമിഷം അങ്ങേയറ്റം ശ്രമകരമാണെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യ ഏറ്റെടുത്തത്. ചന്ദ്രനില്‍ ഇറങ്ങിയതിന് ശേഷം 14 ദിവസം പരീക്ഷണ നിരീക്ഷണങ്ങള്‍ ചന്ദ്രയാന്‍ നടത്തുമെന്നായിരുന്നു നിശ്ചയിച്ചത്.ചന്ദ്രയാന്‍-2 വിന്റെ ആകെ ചെലവ് 140 മില്യണ്‍ ഡോളറായിരുന്നു. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ പദ്ധതിയായിരുന്നു ചന്ദ്രയാന്റെത്.