Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; സുഹൃത്ത് ഒളിവില്‍

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; സുഹൃത്ത് ഒളിവില്‍

Vipin Joshi
ന്യൂ‍ഡൽഹി , ഞായര്‍, 15 ഒക്‌ടോബര്‍ 2017 (10:10 IST)
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സൈദുലജബിലാണ് ക്രൂരമായ സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷിയെയാണ് (26) സുഹൃത്ത്  കൊലപ്പെടുത്തിയത്.

വിപിനെ കൊലപ്പെടുത്തിയ സുഹൃത്ത് ബാദൽ മണ്ഡലിനെ പൊലീസ് തെരച്ചില്‍ തുടങ്ങി. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

രണ്ടു ദിവസമായി വിപിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും സമാന്തരമായി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ശനിയാഴ്‌ച വൈകിട്ട് ബദലിന്റെ വീട്ടില്‍ വിപിനെ അന്വേഷിച്ചെത്തിയ കുടുംബം സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസുമായി ബന്ധപ്പെട്ടു.

ബദലിന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് കുടുംബം പൊലിസുമായി ബന്ധപ്പെട്ടത്. വീട്ടില്‍ എത്തിയ പൊലീസ് വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറുകയും ഫ്രിഡ്ജിൽ ഒളിപ്പിച്ചനിലയിൽ  വിപിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഡിഎഫിന് കഴിഞ്ഞ തവണത്തെ മുന്നേറ്റമില്ല; ഖാദര്‍ വിജയത്തിലേക്ക്, ഭൂരിപക്ഷം ഗണ്യമായി കുറയും - ബി​ജെ​പി മൂന്നാമത്